പെരിന്തല്‍മണ്ണയില്‍ സാന്ത്വന തീരം പദ്ധതിക്ക് തുടക്കമായി

Posted on: May 17, 2013 6:00 am | Last updated: May 17, 2013 at 2:49 pm
SHARE

പെരിന്തല്‍മണ്ണ: എസ് വൈ എസ് ജില്ലാ സാന്ത്വനം സമിതിയുടെ കീഴില്‍ പെരിന്തല്‍മണ്ണ ഗവ. താലൂക്കാശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സാന്ത്വന തീരം പദ്ധതി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നാടിന് സമര്‍പ്പിച്ചു. ജില്ലാ സാന്ത്വനം സമിതിയുടെ കീഴില്‍ നടക്കുന്ന മൂന്നാമത് സാന്ത്വന തീരമാണ് പെരിന്തല്‍മണ്ണയിലേത്. പെരിന്തല്‍മണ്ണ, കൊളത്തൂര്‍ സോണുകളില്‍നിന്നുള്ള സേവന സന്നദ്ധരായ വളണ്ടയിര്‍മാര്‍ക്ക് പുറമെ സൗജന്യ മരുന്ന് വിതരണം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണ വിതരണം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ജില്ലാ സാന്ത്വന തീരം ചെയര്‍മാന്‍ വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അലവി സഖാഫി കൊളത്തൂര്‍ വളണ്ടിയേഴ്‌സിന് പ്രതിജ്ഞ ചൊല്ലിക്കെടുത്തു. ഹബീബ് കോയ തങ്ങള്‍, ഡോ. കെ കെ എസ് തങ്ങള്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഡോ. കെ എസ് മൊഹിയുദ്ദീന്‍, അഡ്വ. ബെന്നി തോമസ്, ഷാലിമാര്‍ ഷൗക്കത്ത്, വ്യാപാരി സമിതി നേതാവ് അബ്ബാസ്, പി എസ് കെ ദാരിമി, അലവി പുതുപ്പറമ്പ്, ഡോ. അബൂബക്കര്‍ പത്തംകുളം, വി മുഹമ്മദ് മുസ്‌ലിയാര്‍ വേങ്ങൂര്‍, എ സി ഇബ്‌റാഹിം മുസ്‌ലിയാര്‍, കുറ്റീരി മാനുപ്പ, റഷീദ് സഖാഫി, മുജീബുറഹ്മാന്‍ വടക്കേമണ്ണ ആശംസകള്‍ നേര്‍ന്നു. പെരിന്തല്‍മണ്ണ സാന്ത്വന തീരം ചെയര്‍മാന്‍ ഡോ. സൈയ്ത് സ്വാഗതവും അബ്ദുര്‍റസാഖ് സഖാഫി നന്ദിയും പറഞ്ഞു.