കാലിക്കറ്റിലെ സി എല്‍ ആര്‍ തൊഴിലാളി നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

Posted on: May 17, 2013 6:00 am | Last updated: May 17, 2013 at 2:48 pm
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി എല്‍ ആര്‍ തൊഴിലാളി നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ചു. ഏഴാം തരം വരെയുള്ളവര്‍ക്ക് 10 മാര്‍ക്കും എസ് എസ് എല്‍ സി തോറ്റവര്‍ക്ക് 13 മാര്‍ക്ക് എസ് എസ് എല്‍ സിയും അതിന് മുകളിലും 15 മാര്‍ക്ക്, പ്രവൃത്തി പരിചയത്തിന് പരമാധവി 50 മാര്‍ക്കും എന്നിങ്ങനെയാണ് മാനദണ്ഡം. നിയമനത്തിനുള്ള ഏരിയ പരിധി എടുത്തു കളഞ്ഞു. പ്യൂണ്‍, വാച്ച്മാന്‍ ഇന്റര്‍വ്യൂ നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

നിലവിലുണ്ടായിരുന്ന ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം ഡോ. കെ വി ലാസര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ കണ്‍വീനറായി അഡ്വ. പി എം നിയാസിനെ നിയമിച്ചു. കെ ശിവരാമനാണ് നിലവില്‍ ലീഗല്‍ കമ്മിറ്റി കണ്‍വീനറായിരുന്ന പി എം നിയാസിന് പകരക്കാരന്‍. സര്‍വകലാശാല രജിസ്ട്രാര്‍ നിയമന സെലക്ഷന്‍ കമ്മിറ്റിയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ടി വി ഇബ്‌റാഹിം, ഡോ. കെ വി ലാസര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചു.
രജിസ്ട്രാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ ആറിന് നടത്തും. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളുടേത് ഏകജാലക സംവിധാനത്തിലായിരിക്കും. അടുത്ത വര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് കോളജുകള്‍ക്കും ഇത് ബാധമാകും. കാസ്‌ലാബ് പ്രവൃത്തി ഏല്‍പ്പിച്ച അല്‍ഫോന്‍സ് അസോസിയേറ്റിന് ചെയ്ത പ്രവര്‍ത്തിക്കുള്ള കണ്‍സല്‍ട്ടന്‍സി ഫീസ് നല്‍കുന്നതിന് അഡ്വ. ജനറലിന്റെ നിയമോപദേശം തേടാന്‍ തീരുമാനമായി. സര്‍വകലാശാലയില്‍ 2013-14 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 7.70 കോടി രൂപയുടെ എട്ട് പദ്ധതികള്‍ നടപ്പാക്കും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ഭരണ കാര്യാലയ കെട്ടിടത്തിന് രണ്ട് കോടി രൂപ, പുരുഷ ഹോസ്റ്റല്‍ കെട്ടിടം 80 ലക്ഷം, മ്യൂസിയം ഫ്‌ളോറിംഗ് 30 ലക്ഷം, ലേഡീസ് ഹോസ്റ്റലിന് ഒന്നര കോടി, ഐ ഇ ടി കെട്ടിടത്തിന് ഒന്നര കോടി, മ്യൂസിയം ടോയ്‌ലറ്റിന് പത്ത് ലക്ഷം, വി ഐ പി ഗസ്റ്റ് ഹൗസിന് ഒരു കോടി, പ്രസ് ഗോഡൗണിന് 10 ലക്ഷം രൂപ എന്നിവ അനുവദിച്ചു.
കഴിഞ്ഞ ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ കാലത്ത് എഗ്രിമെന്റ് വെക്കാതെയും നിയമവിരുദ്ധമായി 90000 രൂപ വാടക നിശ്ചയിച്ച് തുടങ്ങിയ കാലിക്കറ്റ് സര്‍വകലാശാല സെന്റര്‍ 22 ലക്ഷം രൂപ അധിക ബാധ്യത വരുത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ നവാസ്ജാന്‍, അഡ്വ. ജിസി പ്രശാന്ത്കുമാര്‍, കെ ശിവരാമന്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. ഐ ടി എസ് ആര്‍ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here