കലാഭവന്‍ മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: May 17, 2013 2:14 pm | Last updated: May 17, 2013 at 2:14 pm
SHARE

ചാലക്കുടി: ആതിരപ്പള്ളി വനമേഖലയില്‍ വനപാലകരെ മര്‍ദിച്ച കേസില്‍ സിനിമാതാരം കലാഭവന്‍ മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി.മണിയുടെ അഭിഭാഷകനാണ് അപേക്ഷ സമര്‍പ്പിച്ചത്. വൈകുന്നേരത്തോടെ ജാമ്യക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.
സംഭവം നടന്ന ചൊവ്വാഴ്ച രണ്ടു തവണ പോലീസ് കലാഭവന്‍ മണിയുടെ വസതിയിലെത്തിയിരുന്നു. എന്നാല്‍ അര്‍ധരാത്രിതന്നെ ഷൂട്ടിംഗ് ആവശ്യത്തിനായി മണി ബാംഗളൂരിലേക്കു പോയതായാണ് അറിയിച്ചത്.

അതേസമയം, മര്‍ദനമേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വനപാലകന്‍ പി. രവീന്ദ്രന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here