Connect with us

National

വാതുവെപ്പ്: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡ്; ആറുപേര്‍ അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ: ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപക റെയിഡ്. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ആറു പേര്‍ അറസ്റ്റിലായി. തമിഴ്‌നാട് സിബിസിഐഡി ഇന്നലെയും ഇന്നുമായി നടത്തിയ റെയിഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാതുവെയ്പ്പു സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തു. റെയിഡുകളില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.