ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 72 ആയി

Posted on: May 17, 2013 11:48 am | Last updated: May 17, 2013 at 12:28 pm
SHARE

ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ മൂന്നുദിവസമായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 72 ആയി. ഇന്ന് കിര്‍ക്കുക്കിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ഇതില്‍ 12 പേര്‍ മരിച്ചു. ബഗ്ദാദിന് 250 കിലോമീറ്റര്‍ വടക്ക് സഹാറാ പള്ളിയിലാണ് സ്ഫോടനം നടന്നത്.

ഇന്നലെ ബാഗ്ദാദിലെ മൊസൂല്‍ നഗരത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. 45 പേര്‍ക്ക് പരുക്കേറ്റു. മൂന്നാമതുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. എന്നാല്‍ ഇതിന്റെയൊന്നും ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.