Connect with us

National

ഒത്തുകളി: അറസ്റ്റിലായവരില്‍ റോയല്‍സ് മുന്‍ താരം അമിത് സിംഗും

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ മത്സരം ഒത്തുകളിച്ചതിന് അറസ്റ്റിലായവരില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്‍ താരം അമിത് സിംഗും. ക്രിക്കിന്‍ഫോയാണ് ഇത് സ്ഥിരീകിച്ചത്.

അഹമ്മദാബാദില്‍ നിന്നാണ് അമിതിനെ പിടികൂടിയത്. അമിതിനെ അഞ്ചു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ തെളിവുകള്‍ ഉറപ്പായതിന് ശേഷം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐ പി എല്‍ സീസണില്‍ രാജസ്ഥാന് വേണ്ടി തരക്കേടില്ലാത്ത കളി കാഴ്ചവെച്ചിരുന്നു അമിത് സിംഗ്. ഗുജറാത്തിന് വേണ്ടി രഞ്ചിയും കളിച്ചിട്ടുണ്ട്.

അതേസമയം ശ്രീശാന്ത് അടക്കം ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെയാണ് ഒത്തുകളിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, ചണ്ഡില, അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായത്.
ശ്രീശാന്തിനെ കാണുവാന്‍ കുടുംബം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് എപ്പോഴാണ് ശ്രീശാന്തിനെ കാണാന്‍ കഴിയുക എന്ന് വ്യക്തമായിട്ടില്ല. നാളെ ശ്രീശാന്തിനുള്ള ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ദീപക് പ്രകാശ് അറിയിച്ചു.

Latest