യു ഡി എഫ് നേതൃയോഗം ഇന്ന്; മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയാവും

Posted on: May 17, 2013 8:14 am | Last updated: May 17, 2013 at 8:14 am
SHARE

തിരുവനന്തപുരം: നിര്‍ണായക യു ഡി എഫ് യോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ക്ലിഫ് ഹൗസില്‍ ചേരും. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയാവും എന്നാണറിയുന്നത്. പുനഃസംഘടനയെ മുസ്‌ലിം ലീഗ് പിന്തുണച്ചിരുന്നു. കെ ബി ഗണേഷ്‌കുമാര്‍ ഒഴിഞ്ഞ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നത് ഔദ്യോഗികമായി യു ഡി എഫിനെ അറിയിക്കും. സി എം പി, ഗൗരിയമ്മ പ്രശ്‌നവും യോഗത്തില്‍ ചര്‍ച്ചാവിഷയമായിരിക്കും.