കൃഷ്ണപ്രസാദ് വീണ്ടും എ ഐ വൈ എഫ് പ്രസിഡന്റ്

Posted on: May 17, 2013 5:59 am | Last updated: May 17, 2013 at 2:24 am
SHARE

കോഴിക്കോട്: എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റായി ജി കൃഷ്ണപ്രസാദും സെക്രട്ടറിയായി അഡ്വ. കെ രാജനും തുടരും. കോഴിക്കോട് സമാപിച്ച എ ഐ വൈ എഫ് 19-ാം സംസ്ഥാന സമ്മേളനമാണ് ഇരുവരെയും വീണ്ടും തിരഞ്ഞെടുത്തത്. അഡ്വ. പി അജയകുമാര്‍, ടി സി സഞ്ചിത്ത്, കാലടി ജയചന്ദ്രന്‍, ആര്‍ സജിലാല്‍, ദീപ്തി അജയകുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്റ് സെക്രട്ടറിമാരായി മഹേഷ് കക്കത്ത്, അഡ്വ. പ്രശാന്ത്‌രാജന്‍, പി മണികണ്ഠന്‍, അഡ്വ. പി ഗവാസ്, പി എസ് എം ഹുസൈന്‍ എന്നിവരെയും തിരഞ്ഞെടുത്തു. എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി കെ പി സന്ദീപ് എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു.