Connect with us

Kerala

ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍

Published

|

Last Updated

 തിരുവനന്തപുരം: ട്രോളിംഗ് നിരോധനം ജൂണ്‍ 14 ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസം സംസ്ഥാനത്ത് നടപ്പാക്കും. വര്‍ഷകാലത്താണ് ഏറെ മത്സ്യങ്ങളും കടലിനടിത്തട്ടില്‍ പ്രജനനം നടത്തുന്നതെന്നും ട്രോളിംഗ് മത്സ്യമുട്ടകളെയും മത്സ്യക്കുഞ്ഞുങ്ങളെയും നശിപ്പിക്കുമെന്നതിനാല്‍ മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനാണ് ഈ സമയത്ത് ട്രോളിംഗ് നിര്‍ത്തിവെക്കുന്നതെന്നും ഫിഷറീസ് മന്ത്രി കെ ബാബു അറിയിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. ഈ സമയത്തുതന്നെ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമതീരത്തുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അപകടം സംബന്ധിച്ച് എല്ലാ വിവരങ്ങളും ഈ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. ട്രോളിംഗ്് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പെട്രോളിംഗിനുമായി സ്വകാര്യ ബോട്ടുകള്‍ വാടകക്കെടുക്കുന്നതിന് തീരദേശ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest