ഐ സിയുവില്‍ നിന്ന് കാണാതായ ശിശുവിനെ വാര്‍ഡില്‍ കണ്ടെത്തി

Posted on: May 17, 2013 6:00 am | Last updated: May 16, 2013 at 11:39 pm
SHARE

തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യുവില്‍ നിന്ന് കാണാതായ ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ മണിക്കൂറുകള്‍ക്കകം വാര്‍ഡില്‍ കണ്ടെത്തി. രാവിലെയുള്ള പരിശോധനക്ക് ശേഷം കുട്ടിയുടെ മാതാവ് പാലുകൊടുക്കാന്‍ ചെന്നപ്പോള്‍ കുട്ടിയെ കണ്ടില്ല. ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഒന്നാം വാര്‍ഡിലുള്ള രശ്മി എന്ന യുവതിയുടെ അടുക്കല്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഇവരുടെ കുട്ടിയും ഐ സി യുവില്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ മാറ്റിയെടുത്തു കൊണ്ടുപോയതാകാം എന്നാണ് നിഗമനം.
ചാലക്കുടി നായരങ്ങാടി വീട്ടില്‍ സന്തോഷിന്റെ കുഞ്ഞിനെയാണ് കാണാതായത്. പത്ത് കുഞ്ഞുങ്ങളാണ് ഐ സി യുവില്‍ ഉണ്ടായിരുന്നത്. കുട്ടിയെ മാറ്റിയെടുത്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ ആര്‍ ഗിരിജയെ ചുമതലപ്പെടുത്തി.