സ്വര്‍ണ വില: സാഹചര്യങ്ങളില്‍ മാറ്റത്തിനു സാധ്യത കുറവ്

Posted on: May 17, 2013 5:59 am | Last updated: May 16, 2013 at 11:25 pm
SHARE

-kg-of-gold-orn2793കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മുകളിലേക്കു കുതിച്ചു കൊണ്ടേയിരുന്ന സ്വര്‍ണ വില 2013ല്‍ തിരുത്തലിനു വിധേയമാകുകയും സ്‌പോട്ട് ഗോള്‍ഡ് നിരക്കുകള്‍ 16 ശതമാനത്തോളം കുത്തനെ ഇടിയുകയും ചെയ്തു. ലോകത്തിലെ സ്വര്‍ണ, വെള്ളി വ്യാപാരത്തിന്റേയും സെറ്റില്‍മെന്റിന്റേയും നിലവാരമായി കണക്കാക്കുന്ന ലോക്കോ സ്വര്‍ണ നിരക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ 12 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
എക്‌സ്‌ചേഞ്ച് ട്രേഡഡ് പദ്ധതികള്‍ കൈവശം വെക്കുന്ന സ്വര്‍ണത്തിന്റെ അളവ് 2011 ജൂലൈക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 2,219.71 മെട്രിക് ടണ്ണിലേക്ക് ഇടിഞ്ഞതും ഇക്കാലയളവില്‍ തന്നെയാണ്. റെക്കോര്‍ഡ് വേഗത്തില്‍ 412 ടണ്ണാണ് 2013ല്‍ കുറവു വന്നത്. അതായത് 16 ശതമാനം ഇടിവ്. ഗോള്‍ഡ് ഇ ടി എഫുകള്‍ക്ക് എസ് പി ഡി ആര്‍ ട്രസ്റ്റിലുള്ള സ്വര്‍ണ ശേഖരത്തിന്റെ അളവും കഴിഞ്ഞ നാല് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയായ 1,01.65 ടണ്ണായി ഇടിഞ്ഞിട്ടുണ്ട്.
അതിനിടെ ചെറുകിട നിക്ഷേപകര്‍ ഈ വിലയിടിവിനെ സ്വര്‍ണം വാങ്ങാനുള്ള ഒരവസരമായി കാണുകയും അമേരിക്കയില്‍ നിന്നുള്ള സ്വര്‍ണ നാണയങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ചൈനയിലും ഇന്ത്യയിലും ആവശ്യമേറുകയും ചെയ്തു. ഇതു തുടര്‍ന്നുള്ള വിലയിടിവിന് ചെറിയ തോതിലുള്ള താങ്ങാകുകയും ചെയ്തു. അതേക്കാളേറെ അമേരിക്കയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപ മേഖലയായി കാണുന്ന സ്ഥിതിയെ ബാധിക്കുകയും വിലയിടിവിലേക്കു നയിക്കുകയും ചെയ്തുവെന്നു വേണം പറയാന്‍.
സ്വര്‍ണ വില അവലോകനം ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട ഒരു വിഷയമാണ് ലോക്കോ സ്വര്‍ണവും എം സി എക്‌സ് സ്വര്‍ണ വിലയും തമ്മിലുള്ള ശക്തമായ ബന്ധം. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഏതൊരു വ്യതിയാനവും ആഭ്യന്തര വിലയില്‍ ശക്തമായി പ്രതിഫലിക്കും. ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന സ്വര്‍ണ വിലയിലെ കുതിപ്പിനു വിരാമമിട്ട് വില താഴേക്ക് നീങ്ങാനാരംഭിച്ചപ്പോള്‍ അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയുണ്ടായല്ലോ. ഏപ്രില്‍ മധ്യത്തില്‍ അന്താരാഷ്ട്ര സ്ഥിതിഗതികള്‍ക്കനുസൃതമായി എം സി എക്‌സ് സ്വര്‍ണ വില പത്ത് ഗ്രാമിന് 25,270 രൂപയെന്ന താഴ്ന്ന നിലയെ സ്പര്‍ശിച്ചിരുന്നല്ലോ. എന്നാല്‍ രൂപയുടെ മൂല്യശോഷണം ആഭ്യന്തര വിപണിയിലെ നഷ്ടം ചുരുക്കുകയായിരുന്നു.
സ്വര്‍ണ വിലകള്‍ താഴേക്ക് നീങ്ങുന്ന സൂചന തുടരുകയും അതിലൊരു വ്യതിയാനത്തിനുള്ള സൂചനകള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിലയില്‍ കൂടുതല്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് തന്നെയാണു പ്രതീക്ഷ. ഏറ്റവും അടുത്തുള്ള പിന്തുണ ലഭിക്കുന്ന നിലയായ 25,000 എന്ന സ്ഥിതിയിലേക്ക് വിലകള്‍ തിരുത്തപ്പെടും എന്നു തന്നെയാണ് പ്രതീക്ഷ. ഈ നിലയിലും ഒരു തകര്‍ച്ചയുണ്ടായാല്‍ 23,300 എന്ന നിലയിലേക്ക് വരും ദിവസങ്ങളില്‍ വില വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here