Connect with us

Gulf

ഒരു ദശകത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ വര്‍ഷം

Published

|

Last Updated

അബൂദാബി: 2003 ന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണെന്ന് ദേശീയ കാലാവസഥ നിരീക്ഷകര്‍. 19 മില്ലി മീറ്റര്‍ മഴയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് ലഭിച്ച മഴയുടെ ശരാശരി അളവ് 8 മില്ലി മീറ്റര്‍ ആണ്. കഴിഞ്ഞ മാസവും ഈ മാസമാദ്യത്തിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചൂട് അനുഭവപെട്ടത് ഇതിന്റെ ഭാഗമാണ്.

രാജ്യത്തെ കാലാവസ്ഥയില്‍ വന്ന മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പക്ഷെ ഇതൊരിക്കലും ഭയപ്പെടേണ്ട ഒന്നല്ലന്നും പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സ്വഭാവിക പ്രതിഭാസം മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ചൂട് 2009 ല്‍ 32.5 ഡിഗ്രിയും ഏറ്റവും കൂടിയ ചൂട് 2012 ല്‍ 46.92 ഡിഗ്രിയും ആണ്.

Latest