ധനകാര്യമന്ത്രി പി ചിദംബരം 19ന് ദോഹ സന്ദര്‍ശിക്കും

Posted on: May 16, 2013 6:55 pm | Last updated: May 16, 2013 at 6:55 pm
SHARE

ദോഹ : കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈ മാസം 19 ന് ദോഹയിലെത്തും. ഇന്നലെ ആരംഭിച്ച വിദേശ പര്യടനത്തിന്റെ ഭാഗമായി ബ്രിട്ടനും ഫ്രാന്‍സും സന്ദര്‍ശിച്ച ശേഷം ദോഹയിലെത്തുന്ന മന്ത്രി ചിദംബരം ഖത്തര്‍ ധനകാര്യമന്ത്രി യൂസുഫ് ഹുസൈന്‍ കമാലുമായും ഖത്തറിലെ വ്യവസായ പ്രമുഖരുമായും ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം മന്ത്രിയെ അനുഗമിക്കുന്നുണ്ട്.