Connect with us

Ongoing News

ഒത്തുകളിയില്‍ ശ്രീശാന്തിന്റെ പ്രതിഫലം 40 ലക്ഷം രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്ലില്‍ ഒത്തുകളിച്ചതിന് ശ്രീശാന്തിന് പ്രതിഫലമായി ലഭിച്ചത് 40 ലക്ഷം രൂപയെന്ന് ഡല്‍ഹി പോലീസ്. ശ്രീശാന്തടക്കം അറസ്റ്റിലായ കളിക്കാര്‍ വാതുവെപ്പില്‍ പങ്കാളികളായതിന്റെ തെളിവുകള്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

അങ്കിത് ചവാന് 60 ലക്ഷം രൂപ കിട്ടിയപ്പോള്‍, അജിത് ചാണ്ഡിലയ്ക്ക് വാക്ക് തെറ്റിച്ചതിന് മുന്‍കൂറായി നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടി വന്നു.

മെയ് ഒമ്പതിന് മൊഹാലിയില്‍ പഞ്ചാബിനെതിരെ നടന്ന മല്‍സരത്തിലാണ് ശ്രീശാന്ത് ഒത്തുകളിച്ചത്. ഒത്തുകളിക്കാര്‍ സൂചനകള്‍ കൈമാറിയത് ആംഗ്യങ്ങളിലൂടെയായിരുന്നു. അരയില്‍ ടവ്വല്‍ തിരുകിയായിരുന്നു ശ്രീശാന്ത് സൂചന നല്‍കിയത്. മാലയുടെ ലോക്കറ്റ് പുറത്ത് കാട്ടിയും ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയുമാണ് മറ്റു രണ്ടുകളിക്കാര്‍ സൂചനകള്‍ നല്‍കിയത്.

മെയ് അഞ്ചിനാണ് ആദ്യത്തെ വാതുവെപ്പ് നടന്നത്. ഇന്നലെ മുംബെയില്‍ നടന്ന മല്‍സരത്തിലാണ് അവസാനത്തെ വാതുവെപ്പ് നടന്നത്.

ധോണിയും ഹര്‍ഭജനും ചേര്‍ന്നുണ്ടാക്കിയ ഗൂഢാലോചനയാണ് വാതുവെപ്പെന്ന ശ്രീശാന്തിന്റെ കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചു. ശ്രീശാന്തിനും ഒത്തുകളിക്കാര്‍ക്കുമിടയില്‍ ഇടനിലക്കാരനായി നിന്നത് ബന്ധുവായ ജിജു ജനാര്‍ദ്ദനനാണ്.

ഒത്തുകളിയുടെ മുഖ്യസൂത്രധാരന്‍ ശ്രീശാന്തല്ല. അധോലോകവുമായി വാതുവെപ്പുകാര്‍ക്ക് ബന്ധമുണ്ട്. മുഖ്യ സൂത്രധാരന്‍ വിദേശത്താണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപെടുത്താനാവില്ലെന്നും പോലീസ് പറഞ്ഞു.