Connect with us

National

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റ് പാടില്ല: സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റിടുന്നതിന്റെ പേരില്‍ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി. ഇത്തരം സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര പൊതുഭരണ പ്രദേശങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് നേതാവിനെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ആന്ധ്രാപ്രദേശില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.