യുറോപ്പ ലീഗ് കിരീടം ചെല്‍സിക്ക്

Posted on: May 16, 2013 6:00 am | Last updated: May 16, 2013 at 9:00 am
SHARE

europaയുറോപ്പ ലിഗ് ഫുട്‌ബോള്‍ കിരീടം ചെല്‍സിക്ക്. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെനഫിയെയാണ് ചെല്‍സി തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 59ാം മിനുട്ടില്‍ ചെല്‍സിക്ക് വേണ്ടി ഫെര്‍ണാണ്ടോ ടോറസ് ആദ്യ ഗോള്‍ നേടി. 68ാം മിനുട്ടില്‍ ഓസ്‌കാര്‍ കാര്‍ഡോസ് നേടിയ പെനാല്‍റ്റി ഗോള്‍ ബെനഫിക്ക് സമനില നല്‍കി. പിന്നീട് കടുത്ത പോരാട്ടത്തിനൊടുവില്‍ ബ്രാനിസ് ഇവാനോവിച്ചാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിലായിരുന്നു ഈ ഗോള്‍.