Connect with us

National

പ്രധാനമന്ത്രി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

ഗുവാഹത്തി: രാജ്യസഭയിലെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അസമില്‍ നിന്ന് വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മന്‍മോഹന്‍ ഇവിടെ നിന്ന് പത്രിക നല്‍കുന്നത്. അതിനിടെ, സംസ്ഥാനത്തിന് വേണ്ടി പ്രധാനമന്ത്രി ഒന്നും ചെയ്തില്ലെന്നാരോപിച്ച് വിദ്യാര്‍ഥി, രാഷ്ട്രീയ സംഘടനകള്‍ കരിങ്കൊടിയുമായി തെരുവിലിറങ്ങി.
1991 ല്‍ ധനമന്ത്രിയായതു മുതല്‍ രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗ് അസമിനെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 94 സീറ്റുകളുള്ളതിനാല്‍ അദ്ദേഹത്തിന് സുഗമമായി വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിന് 32 സീറ്റുകളേ ഉള്ളൂ എന്നതിനാല്‍ രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്ന പട്ടികവര്‍ഗ വിഭാഗക്കാരനും വിജയപ്രതീക്ഷയുണ്ട്. അതേസമയം, സമവായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(18 എം എല്‍ എമാര്‍), അസം ഗണ പരിഷത്ത്(ഒമ്പത്), ബി ജെ പി(അഞ്ച്) എന്നിവരടങ്ങിയ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഈ മാസം 20നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 30നാണ് വോട്ടെടുപ്പ്.

Latest