പൂനെയോട് തോറ്റു; കൊല്‍ക്കത്ത പുറത്തേക്ക്

Posted on: May 15, 2013 9:20 pm | Last updated: May 15, 2013 at 9:26 pm
SHARE
parnell
രണ്ട് വിക്കറ്റെടുത്ത വെയ്ന്‍ പാര്‍നല്‍

റാഞ്ചി: ഐ പി എല്ലില്‍ പ്ലേഓഫില്‍ എത്താമെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വപ്‌നം തല്ലിക്കെടുത്തി പൂനെ വാരിയേഴ്‌സിന് ഏഴ് റണ്‍സ് വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത് ഐ പി എല്ലില്‍ നിന്നും പുറത്താവുമെന്ന് ഉറപ്പായി. 171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് നിശ്ചിത ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 72 റണ്‍സെടുത്ത യൂസുഫ് പത്താനും 42 റണ്‍സെടുത്ത റയാന്‍ ടെനും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കൊല്‍ക്കത്തക്ക് വിനയായി. യൂസുഫ് പത്താന്റെ റണ്ണൊട്ടാണ് കൊല്‍ക്കത്തയുടെ തോല്‍വിയില്‍ വഴിത്തിരിവായത്.

രണ്ട് വിക്കറ്റെടുത്ത വെയിന്‍ പാര്‍നലാണ് പൂനെ നിരയില്‍ മികച്ച ബൗളിംഗ് കാഴ്ച്ചവെച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പൂനെയെ, 66 റണ്‍സെടുത്ത പാണ്ഡെ, 48 റണ്‍സെടുത്ത ഫിഞ്ച് എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോറിലെത്തിച്ചത്. നിശ്ചിത ഇരുപത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സെടുത്തത്.