ഡല്‍ഹി പീഡനം: പ്രതിക്ക് ജയിലില്‍ മര്‍ദനമേറ്റു

Posted on: May 15, 2013 6:20 pm | Last updated: May 15, 2013 at 6:25 pm
SHARE

rapeന്യൂഡല്‍ഹി: രാജ്യത്തെ ഇളക്കിമറിച്ച ഡല്‍ഹി കൂട്ടബലാത്സംഘക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിക്ക് സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ഡിസംബറില്‍ ബസില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി വിനയ് ശര്‍മക്ക് നേരെയാണ് തിഹാര്‍ ജയിലില്‍ ആക്രമണമുണ്ടായത്. ഇയാളെ ന്യൂഡല്‍ഹിയിലെ ലോക്‌നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ കേസിലെ മുഖ്യ പ്രതി രാം സിംഗിനെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം ജയില്‍ വളപ്പില്‍ തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ ലോക്‌നായിക് ആശുപത്രിയിലേക്ക് മാറ്റുകായിരുന്നു.

അതിനിടെ, ജയില്‍ ഇയാള്‍ക്ക് കൊടുത്തിരുന്ന ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരുന്നതായി അഭിഭാഷകര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ രക്തം ഛര്‍ദ്ദിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 16ന് ആണു ഡല്‍ഹിയില്‍ കാമുകനോടൊപ്പം ബസില്‍ യാത്ര ചെയ്യുകായിരുന്നു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 29ന് മരണത്തിനു കീഴടങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here