Connect with us

National

ഐ പി എല്‍ പന്തയം തോറ്റു: 30 ലക്ഷത്തിനായി ബാലനെ കൊലപ്പെടുത്തി

Published

|

Last Updated

മുംബൈ: ഐ പി എല്‍ ക്രിക്കറ്റില്‍ പന്തയം വെച്ച് 30 ലക്ഷം രൂപ നഷ്ടപ്പെട്ട എം ബി എ ബിരുദധാരി പണത്തിനായി ബന്ധുവായ 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വജ്രവ്യാപാരിയുടെ മകനായ ആദിത്യയെയാണ് ഹിമാന്‍ഷു റാങ്ക എന്ന എം ബി എക്കാരന്‍ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാന്‍ഷുവിനെയും സുഹൃത്ത് വിഗേഷ് സിംഗ് വിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിതാവിന്റെ ഓഫീസ് താക്കോലുകള്‍ എടുത്തു തരണമെന്ന് ആദിത്യയോട് ഹിമാന്‍ഷു ആവശ്യപ്പെട്ടിരുന്നു. കുട്ടി ഇതിന് വഴങ്ങാതിരുന്നതോടെയാണ് തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച 30 ലക്ഷം രൂപ പണം ആവശ്യപ്പെട്ട് പിതാവ് ജിതേന്ദ്ര റാങ്കക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചു. ഇക്കാര്യം പോലീസില്‍ അറിയിക്കാനായി ഹിമാന്‍ഷുവിനെയും കൂട്ടിയാണ് ജിതേന്ദ്ര സ്‌റ്റേഷനിലേക്ക് പോയത്. പോലീസില്‍ പരാതിപ്പെട്ട് മടങ്ങുമ്പോള്‍ താന്‍ മകന് ദുബൈയില്‍ നിന്ന് വാങ്ങിക്കൊടുത്ത ചെരിപ്പ് കാറില്‍ കിടക്കുന്നത് ജിതേന്ദ്ര കണ്ടു. സംശയം തോന്നിയ ജിതേന്ദ്ര പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോള്‍ ബോണറ്റില്‍ രക്തക്കറ കണ്ടെത്തുകയും കൊലപാതകത്തിന് പിന്നില്‍ ഹിമാന്‍ഷുവാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഹിമാന്‍ഷുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്.

കുട്ടി മോചിതനായാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെയാണ് ഹിമാന്‍ഷുവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കാറില്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ശേഷം മൃതദേംഹ മുംബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിലെ വിജനമായ സ്ഥലത്ത് വെച്ച് കത്തിച്ചുകളയുകായിരുന്നു.

Latest