പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: ശിവകാശിയില്‍ രണ്ട് മരണം

Posted on: May 15, 2013 2:06 pm | Last updated: May 15, 2013 at 2:06 pm
SHARE

boamb blastശിവകാശി: ശിവകാശിക്കടുത്ത സിംഗംപേട്ടിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒന്നര വയസ്സുകാരനടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നുവീണ പടക്കശാലയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം നാരായണപുരം ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here