വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു: കലാഭവന്‍ മണിക്കെതിരെ കേസ്

Posted on: May 15, 2013 1:40 pm | Last updated: May 15, 2013 at 4:00 pm
SHARE

kalabhavan maniഇടുക്കി: സിനിമാ നടന്‍ കലാഭവന്‍ മണിക്കെതിരെ കേസ്. അതിരപ്പള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ജോലി തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. ഇന്ത്യന്‍ പീനല്‍ കോഡ് 332, 294(ബി), 506, 34 ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മണിയുടെ പരാതിയില്‍ വനപാലകര്‍ക്കെതിരെയു‍ ​​കേ സെടുത്തിട്ടുണ്ട്.  മണിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ ഭാര്യയെ അപമാനിച്ചെന്നാണ് വനപാലകര്‍ക്കെതിരായ കേസ്.

ചൊവ്വാഴ്ച വാഹനപരിശോധനക്കിടെയായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി റേഞ്ചറടക്കം മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. തന്നെ മര്‍ദിച്ചുവെന്ന് ആരോപിച്ച് കലാഭവന്‍മണിയും ആശുപത്രിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here