Connect with us

National

സഞ്ജയ് ദത്ത് നാളെ ടാഡ കോടതിയില്‍ കീഴടങ്ങും

Published

|

Last Updated

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് നാളെ ടാഡ കോടതിയില്‍ കീഴടങ്ങും. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ടാഡ കോടതിയില്‍ കീഴടങ്ങാന്‍ ദത്ത് തീരുമാനിച്ചത്.

നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് സിനിമകള്‍ തീര്‍ക്കാന്‍ സമയം നല്‍കണമെന്നാണ് ദത്ത് കോടതിയില്‍ ആവശ്യപ്പെട്ടത്. സ്‌ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഹര്‍ജി നല്‍കിയത്. അതും തള്ളിയതോടെയാണ് നാളെ കീഴടങ്ങാമെന്ന് തീരുമാനിച്ചത്.