ടി പി വധക്കേസ് പ്രതികളെ ജയില്‍ മാറ്റണമെന്ന അപേക്ഷ പിന്‍വലിച്ചു

Posted on: May 15, 2013 11:31 am | Last updated: May 15, 2013 at 1:03 pm
SHARE

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടി സുനിയടക്കം അഞ്ച് പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് മാറാട് പ്രത്യക കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചു. കൊടി സുനിയടക്കമുള്ള പ്രതികള്‍ ജയിലിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന്കാണിച്ചായിരുന്നു അപേക്ഷ. ഇന്നലെയാണ് സൂപ്രണ്ട് മാറാട് പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്.

കണ്ണൂര്‍ ജയിലിലേക്ക് മാറ്റം കിട്ടുന്നതിനായാണ് പ്രതികള്‍ ജയിലില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് ജയില്‍ ഡി ഐ ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ട് അപേക്ഷ പിന്‍വലിച്ചത്.