Connect with us

Ongoing News

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനാണ് ഇത്.

സുരക്ഷയും പരിസ്ഥിതിപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി പാലിക്കേണ്ട 15 മാനദണ്ഡങ്ങളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കൂടാതെ നിലയത്തിന്റെ സുരക്ഷ, പരിസ്ഥിതിആഘാതം, നിലയത്തിലെ ഉപകരണങ്ങളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മെയ് ആറിനാണ് ആണവനിലയം കമ്മീഷന്‍ ചെയ്യുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയത്.

---- facebook comment plugin here -----

Latest