കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

Posted on: May 15, 2013 7:39 am | Last updated: May 15, 2013 at 5:43 pm
SHARE

കോഴിക്കോട്: കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. വെണ്ണക്കാട് സ്വദേശി മുഹമ്മദ് ഫിറോസ് (13) ആ ണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി പത്രവിതരണത്തിനു പോയ ഫിറോസിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. മറിഞ്ഞ ടാങ്കറില്‍ നിന്ന് പാചകവാതകം ചോരുന്നതായി സംശയമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.  ​വൈകീട്ടോടെ മംഗലാപുരത്ത് നിന്നും എമര്‍ജന്‍സി റസ്‌പോണ്‍സ് വെഹിക്കിള്‍ എത്തി ടാങ്കര്‍ മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഫിറോസിന്റെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. കൊടുവള്ളിയിലെ ഈ വളവ് സ്ഥിരം അപകട മേഖലയാണ്. കഴിഞ്ഞമാസം ഇവിടെ ടാങ്കര്‍ മറിഞ്ഞ് വാതകച്ചോര്‍ച്ചയുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here