Connect with us

Kerala

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് തുടങ്ങും. നിലവിലുള്ള 3,35,400 പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളാണ് ഇന്ന് ആരംഭിക്കുന്നത്.

സ്‌കൂളുകളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന അപേക്ഷാ ഫോറത്തിന് പുറമെ ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 63 താലൂക്ക് കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഈ കേന്ദ്രങ്ങള്‍ ഒരാഴ്ചക്കാലം പ്രവര്‍ത്തിക്കും. വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്റെയും ഉപരിപഠന, തൊഴില്‍ സാധ്യതകളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതിന് പരിശീലനം നേടിയ വിദഗ്ധരായ അധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ഫോക്കസ് പോയിന്റുകളില്‍ സേവനം ലഭ്യമാണ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടലില്‍ www.hscap.kerala.gov.in ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 27 വരെ ആണ്. ട്രയല്‍ അലോട്ട്‌മെന്റ് അടുത്ത മാസം നാലിനും ആദ്യ അലോട്ട്‌മെന്റ് പത്താം തീയതിയും നടക്കും. ജൂണ്‍ 26 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

 

Latest