മര്‍കസുദ്ദഅ്‌വ ഒന്നാം സനദ് ദാന സമ്മേളനം: സന്ദേശ ജാഥ ഇന്ന് ബാവലിയില്‍ നിന്ന് തുടങ്ങും

Posted on: May 15, 2013 6:30 am | Last updated: May 15, 2013 at 6:30 am
SHARE

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ്‌വയുടെ 17?ാം വാര്‍ഷിക ഒന്നാം സനദ് ദാന സമ്മേളനത്തിന്റ പ്രചരണാര്‍ഥം നടത്തുന്ന ജില്ലാ സന്ദേശ ജാഥ ഇന്ന് തുടങ്ങും.ഇന്ന് രാവിലെ 8.30 ന് ബാവലി മഖാമില്‍ നിന്നാണ് ജാഥ പ്രയാണമാരംഭിക്കുന്നത്. ബാവലി മഖാം സിയാറത്തിന് ശേഷം കാട്ടിക്കുളത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങ് സയ്യിദ് ബഷീര്‍ അല്‍ജിഫ്രിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് വയനാട് ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് ഉദ്ഘാടനം ചെയ്യും. മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി കെ ഒ അഹമ്മദ് കുട്ടി ബാഖവി, ജാഥാ ക്യാപ്റ്റന്‍ മുസ്തഫ അന്‍വരി പരതക്കാട്, ഡയറക്ടര്‍ അഷ്‌റഫ് അഹ്‌സനി പാക്കണ, എസ് അബ്ദുല്ല മാസ്റ്റര്‍, കുഞ്ഞിമൊയ്തീന്‍ സഖാഫി വാകേരി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മാക്കുറ്റി, അബ്ദുല്‍ അസീസ് ചിറക്കമ്പം, മജീദ് തലപ്പുഴ, സി ഇബ്രാഹീം ഹാജി, അമ്പിളി ഹസന്‍ ഹാജി, ഹനീഫ കൈതക്കല്‍, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. കാട്ടിക്കുളം, തോല്‍പ്പെട്ടി, എടയൂര്‍ക്കുന്ന്, തൃശിലേരി, ഒണ്ടയങ്ങാടി, മാനന്തവാടി, കല്ലിയോട്, പിലാക്കാവ്, പഞ്ചാരക്കൊല്ലി, കുഴിനിലം തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി ജാഥ ഇന്ന് വൈകിട്ട് ആറ് മണിക്ക് തലപ്പുഴയില്‍ സമാപിക്കും.
എട്ട് ദിവസങ്ങളിലായി ജില്ലയുടെ മുഴുവന്‍കേന്ദ്രങ്ങളിലും പര്യടനം നടത്തി 22ന് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here