പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം അവതാളത്തില്‍

Posted on: May 15, 2013 2:07 am | Last updated: May 15, 2013 at 2:07 am
SHARE

മലപ്പുറം: വിദ്യാഭ്യാസ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുമ്പോഴും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം അവതാളത്തില്‍. പ്ലസ് ടു പഠനത്തിന് ശേഷം ഇത്തരം വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരങ്ങളില്ലാത്തതും തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കാത്തതുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇക്കാരണത്താല്‍ പഠനശേഷം ഇവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയും അലസരായി മാറുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ പദ്ധതികളൊന്നുമില്ല. ബുദ്ധി മാന്ദ്യം, അംഗ വൈകല്യം, മനോ വൈകല്യം, ചലന വൈകല്യം, ഓട്ടിസം, പഠന വൈകല്യം തുടങ്ങി പന്ത്രണ്ടോളം വിഭാഗങ്ങളിലുളളവരെയാണ് പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ഇത്തരത്തിലുള്ള മൂവായിരത്തോളം വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സര്‍ക്കാര്‍ ഫണ്ടുകളുണ്ടായിട്ടും കാര്യക്ഷമമായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. പ്രത്യേക പരിശീലനം നേടിയ അധ്യാപകരുണ്ടെങ്കിലും ഇവര്‍ക്ക് രണ്ട് സ്‌കൂളുകളില്‍ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്.
കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഇവര്‍ക്ക് ബി എഡ് കൂടാതെ സ്‌പെഷ്യല്‍ ബി എഡ് കൂടി എടുക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആറായിരത്തോളം റിസോഴ്‌സ് അധ്യാപകരെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിച്ചിട്ടുള്ളത്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യം പരിഗണിച്ചിട്ടില്ല. പഠന ശേഷം ഇവരുടെ കഴിവുകള്‍ വിനിയോഗിക്കുന്നതിന് പ്രത്യേക തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ സ്പാര്‍ക്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി സ്പാര്‍ക്കിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനവും മലപ്പുറം ജില്ലാ സംഗമവും ഈമാസം 16, 17 തീയതികളില്‍ മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
16ന് രാവിലെ 10 ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും. 11.30ന് പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 17ന് രാവിലെ നടക്കുന്ന ജില്ലാ സംഗമം അഡ്വ. എം ഉമര്‍ എം എല്‍ എയും 2.30ന് സമാപന സംഗമം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്പാര്‍ക്ക് ജില്ലാ ഭാരവാഹികളായ ബശീര്‍ തോട്ടശ്ശേരി, ജമാലുദ്ദീന്‍ വാണിയമ്പലം, ടി കെ സീനത്ത്, പി സജി,, ടി റസിയ പങ്കെടുത്ത

LEAVE A REPLY

Please enter your comment!
Please enter your name here