Connect with us

Malappuram

നിലമ്പൂര്‍ ബൈപ്പാസ് റോഡ് നിര്‍മാണത്തിന് അനുമതി

Published

|

Last Updated

മഞ്ചേരി: നിലമ്പൂര്‍ നഗരത്തിന്റെ ഗതാഗതകുരുക്കിന്ന് പരിഹാരമായി ബൈപ്പാസ് റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതിയായി. നിരവധി നിവേദനങ്ങളും പരാതികളും നല്‍കി കാല്‍നൂറ്റാണ്ടിലേറെയായി നിലമ്പൂര്‍ നിവാസികസികളുടെ കാത്തിരിപ്പിന് ഇതോടെ അറുതിയാകും.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. കൃഷി വകുപ്പ് – കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം 2008 വകുപ്പ് പ്രകാരമാണ് റോഡ് നിര്‍മ്മിക്കാനനുമതിയായത്. 9.6887 ഹെക്ടര്‍ നിലം നികത്തിയാണ് ബൈപ്പാസ് റോഡ് നിര്‍മിക്കുന്നത്. പൊതുജന താത്പര്യാര്‍ഥം പ്രാദേശിക നിരീക്ഷണ സമിതി ശിപാര്‍ശയനുസരിച്ച് കൃഷിവകുപ്പനുമതി നല്‍കുകയായിരുന്നു. സി എന്‍ ജി റോഡില്‍ ചൂങ്കത്തറ മുതല്‍ നാടുകാണി വരെ ബി എം ബി സി ചെയ്യാനും അനുമതിയായിട്ടുണ്ട്.