മടവൂരില്‍ കുടിവെള്ളം മുടങ്ങിയിട്ട് അഞ്ച് നാള്‍

Posted on: May 15, 2013 1:53 am | Last updated: May 15, 2013 at 1:53 am
SHARE

കൊടുവള്ളി: പടനിലം -നന്മണ്ട റോഡില്‍ ആരാമ്പ്രത്ത് കഴിഞ്ഞ ദിവസം പൊട്ടിയ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ്‌ലൈന്‍ നന്നാക്കാന്‍ ഇനിയും നടപടിയായില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് ജല വിതരണം തടസ്സപ്പെട്ടിട്ട് ആറാം ദിവസത്തിലേക്ക് കടന്നതോടെ വാട്ടര്‍ അതോറിറ്റി ഗുണഭോക്താക്കള്‍ കുടിനീരിനായി നെട്ടോട്ടത്തിലാണ്.
പൈപ്പ് പൊട്ടിയ ദിവസം തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മോഹന്‍, എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പൊതുമരാമത്ത് അധികൃതരുമായും ജില്ലാ കലക്ടറുമായും ബന്ധപ്പെട്ട് പൈപ്പ് നന്നാക്കാന്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ജല അതോറിറ്റി അധികൃതര്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് നിസ്സഹകരിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
പൊട്ടിയ പൈപ്പ് നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കാന്‍ റോഡില്‍ കുഴിയെടുക്കുന്നതിന് പി ഡബ്ല്യു ഡിയില്‍ നിന്നും പെര്‍മിറ്റ് വാങ്ങി വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here