Connect with us

Sports

ധോണിയുടെ തോളിലേറി ചെന്നൈ

Published

|

Last Updated

dhoniചെന്നൈ: ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അവസരത്തിനൊത്ത പ്രകടനം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഡല്‍ഹിക്കെതിരെ വീണ്ടും വിജയത്തിലെത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 35 പന്തില്‍ 58 രണ്‍സെടുത്ത ധോണിയുടെ സഹായത്താല്‍ 168 രണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു. 44 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ടൂര്‍ണമെന്റിലെ നിരാശാജനകമായ പ്രടനം ഡല്‍ഹി ഇന്നലെയും തുടര്‍ന്നു. തുടരെയുള്ള തോല്‍വികള്‍ ഡല്‍ഹി കളിക്കാരുടെ മനം മടുപ്പിച്ചു എന്ന് തോന്നിക്കുന്ന പ്രകടനമായിരുന്നു ഇന്നലെ മൈതാനത്ത് കണ്ടത്. നിരുത്തരവാദപരമായാണ് ഡല്‍ഹി ബാറ്റ് ചെയ്തത്. ചെന്നൈക്ക് വേണ്ട് ആല്‍ബി മോര്‍ക്കല്‍ മൂന്നുവിക്കറ്റ് സ്വന്തമാക്കി.

Latest