യു എ ഇയില്‍ 22 ലക്ഷം ഇന്ത്യക്കാര്‍; 40 ശതമാനം മലയാളികള്‍

Posted on: May 14, 2013 7:47 pm | Last updated: May 14, 2013 at 7:47 pm
SHARE

ദുബൈ: യു എ ഇയില്‍ 22 ലക്ഷം ഇന്ത്യക്കാരുണ്ടെന്നും അതില്‍ 40 ശതമാനം കേരളീയരാണെന്നും അറബി പത്രം ഇമാറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയുടെ ജനസംഖ്യ 82 ലക്ഷമാണ്. ഇന്ത്യക്കാര്‍ അതിന്റെ 26 ശതമാനം വരും.
ഇന്ത്യയിലേക്ക് പണം അയക്കുന്നവരില്‍ കൂടുതലും മലയാളികളാണ്. വിദേശികളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ ഉള്ള മറ്റൊരു രാജ്യം സഊദി അറേബ്യയാണ്. 15 ലക്ഷമാണ് ഇവിടെയുള്ളത്.
ലോകത്ത് 130 രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. 1.13 കോടിയോളം വരും വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍.
ഇന്ത്യയിലേക്ക് പണം അയക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടനക്ക് താങ്ങാവുന്നു. ഇന്ത്യയില്‍ നിക്ഷേപം എത്താന്‍ വിദേശ ഇന്ത്യക്കാര്‍ പ്രേരകമാകുന്നു. യു എ ഇയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 1800 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലെത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.