ഐ പി എല്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

Posted on: May 14, 2013 7:38 pm | Last updated: May 14, 2013 at 7:38 pm
SHARE

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം. 175 റണ്‍സ് വിജയ ലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടന്നു. 54 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടിയ ഗില്‍ക്രിസ്റ്റാണ് പഞ്ചാബിന്റെ വിജയ ശില്‍പി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിസ് ഗെയിലിന്റേയും(77) വിരാട് കോഹ്‌ലിയുടേയും(57) അര്‍ധസെഞ്ച്വറികളുടെ മികവിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി പര്‍വീന്ദര്‍ അവാന മൂന്ന് വിക്കറ്റുകളും അസര്‍ മഹ്മൂദ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here