Connect with us

International

ബേനസീര്‍ വധക്കേസ്: മുഷാറഫിന്റെ റിമാന്റ് കാലാവധി നീട്ടി

Published

|

Last Updated

ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ റിമാന്റ് കാലാവധി നീട്ടി. തീവ്രവാദ വിരുദ്ധ കോടതിയാണ് 14 ദിവസത്തേക്ക് മുഷാറഫിന്റെ റിമാന്റ് നീട്ടിയത്. മുഷാറഫിന്റെ അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദാര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

2007 ഡിസംബറില്‍ റാവല്‍പിണ്ഡിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബോംബാക്രമണത്തില്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ബേനസീറിന് മതിയായ സുരക്ഷ നല്‍കിയില്ലെന്നതാണ് മുഷാറഫിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം.

Latest