‘ക്യൂട്ടിക്ക്’ ഏഴാം വാര്‍ഷികം ആഘോഷിച്ചു

Posted on: May 14, 2013 6:11 pm | Last updated: May 14, 2013 at 6:11 pm
SHARE

ദോഹ: ഖത്തറിലെ കാസര്‍ക്കോട്ടുകാരായ ചെറിയ വരുമാനക്കാര്‍ക്ക് വേണ്ടി രൂപം കൊണ്ട കാസര്‍ക്കോഡന്‍ കൂട്ടായ്മ ‘ക്യൂട്ടിക്ക്’ ന്റെ ഏഴാം വാര്‍ഷികം ആഘോഷിച്ചു.ചെയര്‍മാന്‍ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. അഡൈ്വസര്‍ അബ്ദുല്‍ കരീം ഇ ടി മുഖ്യ പ്രഭാഷണം നടത്തി. ക്യൂട്ടികിന്റെ ബിസ്സിനസ്സ് സംരഭത്തിലുള്ള ലാഭവിഹിത വിതരണോദ്ഘാടനം മാനേജിംഗ് ഡയരക്ടര്‍ ലുക്മാന്‍ തളങ്കര ഹമീദ് ഹസ്സന്‍ നല്കി നിര്‍വഹിച്ചു. ഡയരക്ടര്മാരായ മുസ്തഫ ബാങ്കോട്, മന്‍സൂര്‍ മുഹമ്മദ്, ഇഖ്ബാല്‍ ആനബാഗില്‍ സംസാരിച്ചു.

ഇരുന്നൂരില്‍പരം അംഗങ്ങള്‍ പങ്കെടുത്ത ആഘോഷത്തില്‍ കുട്ടികള്ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സംഘടിപ്പിച്ച ക്വിസ്സ് പ്രോഗ്രാം യുസുഫ് ഹൈദര്‍ അവതരിപ്പിച്ചു വിജയികളായ ഭരദ്വരാജ്, രെഹാബ്, ഷബീര്‍, റിസ്വാന, സാല്മ്യ, സഹല, നദീര്‍ , ഗോപി, നുഹ്മാന്‍ അബ്ദുള്ള, ഡി എസ് അബ്ദുള്ള എന്നിവര്‍ക്കുള്ള സമ്മാനം സത്താര്‍ ബങ്കര, ഹാരിസ് പി എസ്, സുബൈര്‍ ടി എ, ബഷീര്‍ സ്രാങ്ക്, ശംസുദ്ധീന്‍ ടി എം, അബ്ദുള്ള ദേലംബാടി, ഷാഫി മാടന്നുര്‍ , കെ എസ് അബ്ദുള്ള കുഞ്ഞി, കാദര്‍ ഉദുമ, അബ്ദുള്ള ത്രീ സ്റ്റാര്‍ എന്നിവര്‍ നല്കി നിര്‍വഹിച്ചു. ലുക്മാന്‍ തളങ്കര സ്വാഗതവും പി എ മഹമൂദ് നന്ദിയും പറഞ്ഞു.