സി ബി ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സമിതി

Posted on: May 14, 2013 4:27 pm | Last updated: May 14, 2013 at 5:28 pm
SHARE

cbiന്യൂഡല്‍ഹി: സി ബി ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ധനമന്ത്രി പി ചിദംബരം അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, നിയമമന്ത്രി കപില്‍ സിബല്‍ , വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സിബിഐയുടെ ചുമതലയുളള പഴ്‌സനല്‍കാര്യ മന്ത്രി വി നാരായണസ്വാമി, വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി എന്നിവര്‍ അംഗങ്ങളാണ്. സിബിഐ ഡയറക്ടര്‍ , അറ്റോര്‍ണി ജനറല്‍, ചീഫ് വിജിലന്‍സ് കമ്മിഷണര്‍ എന്നിവരും അംഗങ്ങളായിരിക്കും.
കല്‍ക്കരി പാടം അഴിമതിക്കേസില്‍ സി ബി ഐ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശത്തിന് വിധേയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സമിതി രൂപവത്കരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here