ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ – ഡല്‍ഹി മല്‍സരം നടത്താന്‍ അനുമതി

Posted on: May 14, 2013 4:50 pm | Last updated: May 14, 2013 at 4:50 pm
SHARE

14_chepauk_1457308eന്യൂഡല്‍ഹി: ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള ഐ പി എല്‍ മല്‍സരം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. ചെന്നൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സീല്‍ ചെയ്ത 12,000 പേര്‍ക്കിരിക്കാവുന്ന മൂന്നു സ്റ്റാന്‍ഡുകളും ചൊവ്വാഴ്ച നടക്കുന്ന ചെന്നൈ – ഡല്‍ഹി മല്‍സരത്തിന് ഉപയോഗിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍, ജസ്റ്റിസ് ദിപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം.

ഈ മത്സരത്തിനുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുപോയതിനാല്‍ മല്‍സരം കാണാന്‍ കാണികള്‍ക്ക് അവസരം ലഭിച്ചില്ലെങ്കില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് സുപ്രീംകോടി നിരീക്ഷിച്ചു. അതേസമയം മറ്റു മത്സരങ്ങള്‍ക്കായി ഈ സ്റ്റാന്‍ഡുകള്‍ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ മുന്നു സ്റ്റാന്‍ഡുകള്‍ സീല്‍ ചെയ്യാന്‍ ചെന്നൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഞാറാഴ്ചയാണ് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here