മാന്‍സിനിയെ ക്ലബില്‍ നിന്നും പുറത്താക്കി

Posted on: May 14, 2013 9:37 am | Last updated: May 14, 2013 at 9:37 am
SHARE

manciniലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ റോബര്‍ട്ടൊ മാന്‍സിനിയെ ക്ലബില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ വര്‍ഷത്തെ പ്രമീയര്‍ ലീഗ് കിരീടം നേടി ഒരു വര്‍ഷം തികയുന്ന ദിവസമാണ് മാന്‍സിനിയെ പുറത്താക്കിയതായി സിറ്റി അധികൃതര്‍ വ്യക്തമാക്കിയത്.

ശനിയാഴ്ച എഫ്എ കപ്പ് ഫൈനലില്‍ വിഗന്‍ അത്‌ലറ്റികിനോട് പരാജയപ്പെട്ട സിറ്റിക്ക് സീസണില്‍ ഒരു കിരീടം പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് സ്‌റ്റേജില്‍ തന്നെ പുറത്തായതും മാന്‍സിനിയുടെ പുറത്താകലിന് വഴിവെച്ചു.

2009ല്‍ സിറ്റിയുടെ മാനേജരായി ചുമതലയേറ്റ മാന്‍സിനി നാല് വര്‍ഷത്തെ കൂടി കരാര്‍ നിലനില്‍ക്കെയാണ് പുറത്തായിരിക്കുന്നത്.