ലിബിയയിയില്‍ കാര്‍ ബോംബ് സ്‌ഫോടനം: പത്ത് പേര്‍ കൊല്ലപ്പെട്ടു

Posted on: May 14, 2013 9:06 am | Last updated: May 14, 2013 at 9:09 am
SHARE

libiyaട്രിപ്പോളി: ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഒരു ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടൊയോട്ട കാറില്‍ നിറച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നവെന്ന് മുതിയ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.പതിമൂന്ന് പേര്‍ മരിച്ചതായും 41 പേര്‍ക്ക് പരിക്കേറ്റതായും ബംഗാസി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ താരേഖ് അല്‍ ഖരാസ് പറഞ്ഞു.

ബെന്‍ഗാസിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്‌ഫോടന പരമ്പരയുടെ തുടര്‍ച്ചയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനസ്ഥലത്തിന് സമീപമുണ്ടായിരുന്ന റെസ്റ്റോറന്റ് പൂര്‍ണമായി നശിച്ചതായും സമീപത്തുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടതായും ലിബിയന്‍ ആഭ്യന്തര ഉപമന്ത്രി അബ്ദുള്ള മസൗദ് വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here