Connect with us

Sports

ആറ് ലക്ഷം ടിക്കറ്റുകള്‍ വിറ്റു

Published

|

Last Updated

റിയോഡിജനീറോ: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിനുള്ള ആറ് ലക്ഷം വിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞു. ഒരു മാസം ശേഷിക്കെ, ടിക്കറ്റ് വില്‍പ്പന വിജകരമായി മുന്നോട്ടു പോവുകയാണെന്ന് ഫിഫ അറിയിച്ചു. ബ്രസീല്‍, ഇറ്റലി, ഉറുഗ്വെ,സ്‌പെയിന്‍ എന്നീ സൂപ്പര്‍ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന് ലോകകപ്പ് പോലെ സ്വീകാര്യത ലഭിക്കും. ഓരോ ടീമും വന്‍കരകളെ പ്രതിനിധീകരിക്കുമ്പോള്‍ ആവേശം വന്‍കരകള്‍ താണ്ടുമെന്നും ഫിഫ പ്രതീക്ഷിക്കുന്നു. സ്‌പെയിന്‍ ലോകചാമ്പ്യന്‍മാരും യൂറോ ചാമ്പ്യന്‍മാരുമായതിനാല്‍ യൂറോ റണ്ണേഴ്‌സപ്പായ ഇറ്റലിക്ക് യൂറോപ്യന്‍ വന്‍കരയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചു. ഇത് യൂറോപ്പിന് രണ്ട് ടീമുകളെ പ്രദാനം ചെയ്തു.

 

Latest