ചൈനീസ് പ്രധാനമന്ത്രി പാക് സന്ദര്‍ശനത്തിന്

Posted on: May 14, 2013 5:59 am | Last updated: May 13, 2013 at 11:19 pm
SHARE

ബീജിംഗ്: ചൈനയുടെ പുതിയ പ്രധാനമന്ത്രി ലി കെക്വാംഗ് അടുത്താഴ്ച പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഈ മാസം 22, 23 തീയതികളിലാണ് സന്ദര്‍ശനം. പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ ക്ഷണത്തിലാണ് കെക്വാംഗ് പാക്കിസ്ഥാനിലെത്തുന്നത്. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വക്താവ് ഐസാസ് അഹ്മദ് ചൗധരി പ്രസ്താവനയില്‍ പറഞ്ഞു. മെയ് 11ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച നേതാക്കളുമായി ചര്‍ച്ച ചെയ്യാനും അദ്ദേഹത്തിന് അവസരമുണ്ടാകും. സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും നയതന്ത്രരംഗത്ത് പുതിയ ഉത്തേജനമാകും.