മന്ത്രി എ പി അനില്‍കുമാര്‍ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ചു

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 11:11 pm
SHARE

മലപ്പുറം: ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയം നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.
ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ്, നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. സ്റ്റേഡിയം നിര്‍മാണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി ഉബൈദുല്ല എം എല്‍ എയും ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് 11 മണിക്ക് പയ്യനാട് ഫുട്‌ബോള്‍ കോംപ്ലക്‌സ് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
4.28 കോടിയാണ് സ്റ്റേഡിയം നിര്‍മാണത്തിന് ചെലവ് വരുന്നത്. സര്‍ക്കാര്‍ വിഹിതവും കടമുറി ലേലവുമടക്കം മൂന്ന് കോടി ലഭിച്ചിട്ടുണ്ട്. 12000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയുടെ പ്രാഥമിക നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ഫ്‌ളോറിംഗ്, പ്ലാസ്റ്ററിംഗ്, ജീവനക്കാര്‍ക്കുള്ള റൂം, ടര്‍ഫിംഗ് എന്നിവയാണ് പൂര്‍ത്തിയാകാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here