സുന്നി വിദ്യാഭ്യാസ ബോര്‍ഡ്: എം എയും കാന്തപുരവും സാരഥികള്‍

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 10:43 pm

kanthapuram 2ma usthad

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി യോഗം 2013-2016 വര്‍ഷക്കാലത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും എം എന്‍ സിദ്ദീഖ് ഹാജി ട്രഷററുമായ പ്രവര്‍ത്തക സമിതിയെയാണ് സമസ്ത സെന്ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തത്.
സയ്യിദ് അലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി (വൈസ് പ്രസി), കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല (സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പി കെ അബൂബക്കര്‍ മൗലവി, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ. എം അബ്ദൂല്‍ അസീസ് ഫൈസി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, എ സൈഫുദ്ദീന്‍ ഹാജി, സി മുഹമ്മദ് ഫൈസി, അബ്ദുര്‍റഹിമാന്‍ ഫൈസി മാരായമംഗലം, കെ എ മഹമൂദ് മുസ്‌ലിയാര്‍, പി അലവി ഫൈസി, മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, എന്‍ എ അബ്ദുര്‍റഹിമാന്‍ മദനി, കെ കെ അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പി സി ഇബ്‌റാഹിം മാസ്റ്റര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്ദുല്‍ ഫത്താഹ് തങ്ങള്‍, അബ്ദൂര്‍റഹിമാന്‍ ദാരിമി സീഫോര്‍ത്ത്, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എന്‍ പി ഉമ്മര്‍ ഹാജി, എന്‍ പി മുഹമ്മദ് ദാരിമി സംസാരിച്ചു.
യോഗത്തില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും എ കെ അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.