Connect with us

National

പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി: സിദ്ധരാമയ്യ

Published

|

Last Updated

ബാംഗളൂര്‍: ഇരുപത്തി രണ്ടാമത് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ സിദ്ധരാമയ്യ ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് പ്രതിമാസം 30 കിലോ അരി നല്‍കുമെന്ന് രാമയ്യ പ്രഖ്യാപിച്ചു. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കും. കര്‍ണാടകയിലെ 98 ലക്ഷം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 460 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ വിഹിതം 1.2 ലക്ഷം രൂപയാക്കി. നേരത്തെ 75000 രൂപയായിരുന്നു.

ഒരു ലിറ്റര്‍ പാലിന് നാല് രൂപ നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി അനുവദിക്കും. 7.5 ലക്ഷം പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 496 കോടി രൂപ വര്‍ഷം തോറും സര്‍ക്കാര്‍ ഇതിന് വേണ്ടി നീക്കിവെക്കും. ബി ജെ പി സര്‍ക്കാര്‍ ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ സബ്‌സിഡി നല്‍കിയിരുന്നു. ഇന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും സിദ്ധരാമയ്യ അറിയിച്ചു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്നു ഇത്.

അടുത്ത നാല് വര്‍ഷത്തിനുള്ളല്‍ പ്രകടന പത്രികയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കഴിയുമെന്നാണ് തന്‍രെ വിശ്വാസമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Latest