വിപണിയില്‍ വന്‍ ഇടിവ്: സെന്‍സസ് 430 പോയിന്റ് താഴ്ന്നു

Posted on: May 13, 2013 7:05 pm | Last updated: May 13, 2013 at 8:40 pm
SHARE

sensexdownbമുംബൈ : ഓഹരി വിപണിയില്‍ സമീപ കാലത്തെ ഏറ്റവും വലിയ വീഴ്ച്ചയാമുണ്ടായത്. സെന്‍സക്‌സ് 430.65 പോയിന്റ് ഇടിഞ്ഞ് 19,691.67 ലും നിഫ്ടി 126.80 പോയിന്റ് ഇടിഞ്ഞ് 5,980.45ലും ക്ലോസ് ചെയ്തു.

കഴിഞ്ഞ 14 മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വീഴ്ച്ചയാണ്. ലാഭമെടുക്കല്‍ വില്‍പ്പന വന്‍ തോതില്‍ നടന്നതാണ് പെട്ടെന്നുള്ള വീഴ്ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2012 ഫെബ്രുവരി 27നു ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം സെന്‍സെക്‌സ് ഇത്രയധികം പോയിന്റുകള്‍ താഴേക്ക് പതിക്കുന്നത്.