മന്‍മോഹനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുമെന്ന് നവാസ് ഷെരീഫ്‌

Posted on: May 13, 2013 6:52 pm | Last updated: May 13, 2013 at 6:52 pm
SHARE

NAVS SHERIFഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി മൂന്നാംവട്ടവും അധികാരത്തിലേറുന്ന നവാസ് ഷെരീഫ് സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ക്ഷണിക്കും. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ നവാസ് ഷെരീഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1999ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പാക്കിസ്ഥാനിലെത്തി നവാസ് ഷെരീഫുമായി ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പിട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവായുധ ഉപയോഗവും വികസനവുമാണ് ലാഹോര്‍ പ്രഖ്യാപനത്തിലുണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് പര്‍വേസ് മുഷാറഫ് പട്ടാള അട്ടിമറിയിലൂടെ ഷെരീഫിനെ പുറത്താക്കിയത്. അന്നത്തെ ഊഷ്മളമായ സാഹചര്യം പുനഃസൃഷ്ടിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here