Connect with us

National

വി എസ് തന്നെയായിരുക്കും പ്രതിപക്ഷനേതാവ്: കാരാട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന്‍ തന്നെയായിരിക്കും പ്രതിപക്ഷനേതാവെന്ന് സി പി ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഡല്‍ഹിയില്‍ പി ബി- സി സി യോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്. ടി പി വധക്കേസിലെ പാര്‍ട്ടി അന്വേഷണം അന്തിമഘട്ടത്തിലാണ്. കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യമായതിനാല്‍ ഇതുസംബന്ധിച്ച വിവരം ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ല. കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ സമഗ്ര അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട വിഷയങ്ങളല്ല കമ്മീഷന്‍ അന്വേഷണം നടത്തുക. യോഗതീരുമാനങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. അതുകൊണ്ടാണ് അത് വീണ്ടും വിശദീകരിക്കാത്തത്. വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചത് പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടിക്ക് അവരെ പുറത്താക്കാന്‍ അധികാരമുണ്ട്.
കേരളത്തില്‍ മുന്നേറ്റമുണ്ടാകുന്ന നേതൃത്വം വേണം. യു ഡി എഫ് സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങളും യു ഡി എഫിലെ പ്രശ്‌നങ്ങളും ജനങ്ങള്‍ക്കുമുമ്പില്‍ കാര്യക്ഷമമായി അവതരിപ്പിക്കണം. വധശിക്ഷക്കെതിരെ പി ബി പ്രമേയം പാസ്സാക്കി. കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്. പശ്ചിമ ബംഗാളില്‍ മമതാ തൃണമൂല്‍ കോണ്‍ഗ്രസ് അട്ടിമറിക്കാന്‍ ശ്രമിക്കുയാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം തൃണമുല്‍ അംഗീകരിക്കണം. കേരളത്തില്‍ വരദരാജന്റെ പരാതിയില്‍ എസ് പി ശ്രീധരനെതിരെയുള്ള നടപടി പി ബി ശരിവെക്കുന്നുവെന്നും കാരാട്ട് പറഞ്ഞു.

Latest