മെഡിക്കല്‍ പരീക്ഷ പഴയ രീതിയില്‍ നടത്താമെന്ന് സുപ്രീംകോടതി

Posted on: May 13, 2013 3:12 pm | Last updated: May 13, 2013 at 3:12 pm
SHARE

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം പഴയ രീതിയില്‍ തന്നെ നടത്താമെന്ന് സുപ്രീംകോടതി. ഈ പ്രാവശ്യം ഏകീകൃത പരീക്ഷ ഇല്ല. സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനും കോടതി അനുമതി നല്‍കി. മെഡിക്കല്‍ ഡെന്റല്‍ പി ജി പ്രവേശനത്തിനാണ് ഇത് ബാധകമാവുക.
അതേസമയം പൊതുപ്രവേശന പരീക്ഷയുടെയും നാഷണല്‍ എല്ജ്ബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെയും കാലാവധി സംബന്ധിച്ചതിന്റെ വിധി ജൂലൈയിലായിരിക്കും കോടതി പറയുക.