Connect with us

Kerala

ടി പി വധക്കേസ് പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം: ജയില്‍ സൂപ്രണ്ട്

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സൂപ്രണ്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കൊടി സുനി ഉള്‍പ്പടെയുള്ളവരെ മാറ്റണമെന്നാണ് ആവശ്യം. ഇവര്‍ കൂടുതല്‍ അക്രമാസക്തരാണ്. ജയില്‍ സുരക്ഷക്ക് ഇവര്‍ ഭീഷണിയാണെന്നും സൂപ്രണ്ട് കോടതിയില്‍ പറഞ്ഞു.

Latest